Samithi News Bulletins

സോഫ്റ്റ്‌വെയർ ഉത്ഘാടനം

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നിലമ്പൂർ യൂണിറ്റ് അതിന്റെ ദൈനംദിന പ്രവർത്തനങ്ങളെ കമ്പ്യൂട്ടർ വൽക്കരിക്കാൻ സോഫ്റ്റ്‌വെയർ  നടത്തുവാൻ തീരുമാനിച്ചു.യൂണിറ്റിനും അതിന്റെ മെമ്പര്മാര്ക്കും ആശയവിനിമയം നടത്തുവാൻ ഒരു Mobile App ഉം ഇതിന്റെ കൂടെ പ്രവർത്തനസജ്ജമാകുകയാണ് . ഇതിൻ്റെ ഉദ്ഘാടനം നവംബർ ഒന്നാം തിയതി വൈകുന്നേരം 5 മണിക്ക് നിലമ്പൂർ വ്യാപാരഭവനിൽ നടക്കുന്നു ചടങ്ങിൽ വച്ച് മുനിസിപ്പൽ ചെയർമാൻ ശ്രി .മാട്ടുമ്മൽ സലിം ,ജില്ലാ ,നിയോജക മണ്ഡലം ഭാരവാഹികളുടെ സാന്നിദ്ധ്യത്തിൽ നിർവഹിച്ചു.
 

കേരളത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ വ്യാപാരികളുടെയും സംഘടനയുടെയും മുഴുവൻ പ്രവർത്തികളും ഡിജിറ്റലെസ് ചെയ്തു കൊണ്ട് ഒരു Mobile App പ്രവർത്തനക്ഷമമാക്കിയത്  .ഇതിലൂടെ വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഓൺലൈൻ വ്യാപാരത്തിൻ്റെ ലളിതവൽക്കരണമാണ് നടത്തുന്നത് .ഉപദോക്താക്കൾക്ക് w.w.w.kvves.net എന്ന വെബ് സൈറ്റ് വഴിയായിട്ട് പ്രത്യേക ആപ്പ് ഇൻസ്റ്റാൾ ചെയ്യാതെ ഓൺ ലൈൻ വഴിയായിട്ട് വിവിധ വ്യാപാര സ്വാപനങ്ങൾ തെരെഞ്ഞെടുത്ത് ഹോം ഡെലിവറി സൗകര്യം ഉപയോഗപ്പെടുത്താൻ പറ്റും .മുഴുവൻ വ്യാപാരികളെയും ഉൾക്കൊള്ളിച്ച ഫോട്ടോ സഹിതമുള് സമ്പുർണ്ണ ഡയറക്ടറി . യൂണിറ്റും  മെമ്പർമാരും തമ്മിലുള്ള വിവിധ കമ്മുണിക്കേഷൻസ് . യുണിറ്റ് ഭാരവാഹികളുടെ ഫോട്ടോ സഹിതമുള്ള ലിസ്റ്റ് .ഓരോ മെമ്പർമാർക്കും കു ആർ കോഡ്‌ , യൂണിറ്റ്  വിവിധ പരിപാടികളുടെ തൽസമയം പ്രക്ഷേപണത്തിനുള്ള സൗകര്യം  .അധിക സ്റ്റോക്ക് വിറ്റഴിക്കാനുള്ള പ്രത്യേക സൗകര്യം .ഓൺലൈൻ ഇലക്ഷൻ നടത്തുവാനുള്ള സൗകര്യം ഒക്കെ അടക്കം വിവിധങ്ങളായ 31 മോഡുളുകൾ അടങ്ങിയതാണ് ഈ മൊബൈൽ ആപ്പ്